യൂത്ത് കോറസ് രജത ജൂബിലി ക്രിസ്മസ് ഗാനസംഗമം
text_fieldsയൂത്ത് കോറസ് രജത ജൂബിലി ക്രിസ്മസ് ഗാനസംഗമം
കുവൈത്ത് സിറ്റി: യൂത്ത് കോറസ് രജത ജൂബിലി ക്രിസ്മസ് ഗാനസംഗമം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ ഗായക സംഘത്തോടൊപ്പം അഞ്ച് സഭാവിഭാഗങ്ങളുടെ ഗായക സംഘങ്ങളും പങ്കെടുത്തു. മനോജ് ജേക്കബ് കുര്യൻ യൂത്ത് കോറസ് സീനിയർ ഗായക സംഘത്തെയും ഷെറിൻ മെർലിൻ അരുൺ ജൂനിയർ ഗായക സംഘത്തെയും പരിശീലിപ്പിച്ചു.
സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ഇടവക വികാരി തോമസ് കെ. പ്രസാദ്, സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺ ജേക്കബ്, സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. തോമസ് ജേക്കബ്, സെൻറ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു എം. മാത്യു, സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിജു ജോർജ്, സെൻറ് ജോർജ് യൂനിവേഴ്സൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിബു ചെറിയാൻ, സെൻറ് ദാനിയേൽ കമ്പോണി കത്തോലിക്ക ഇടവക വികാരി ഫാ. ജോണി ലോണിസ്, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് സെക്രട്ടറി റോയ് കെ. യോഹന്നാൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഫാ. ജോസി ഏബ്രഹാം ക്രിസ്മസ് സന്ദേശം നൽകി. യൂത്ത് കോറസ്സിൽ 25 വർഷം പൂർത്തീകരിച്ച അഡ്വ. പി. ജോൺ തോമസ്, ഷേർലി തോമസ് എന്നിവരേയും 20 വർഷം പൂർത്തീകരിച്ച ജോജി ജേക്കബ്, പ്രിൻസി തോമസ് എന്നിവരേയും ആദരിച്ചു. ഫിലിപ് വർഗീസ്, ഹാരോൾഡ് മാത്യു, സ്വപ്ന എലിസബത്ത് ഏബ്രഹാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വർഗീസ് ഈയ്യോ സ്വാഗതവും എബ്രഹാം ജോർജ് നന്ദിയും പറഞ്ഞു.

