ജീത്തു അനു ജിയോക്ക് ഡോക്ടറേറ്റ്
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിയും കുവൈത്ത് സർവകലാശാലയിൽ സീനിയർ റിസർച് അസിസ്റ്റന്റുമായ ജീത്തു അനു ജിയോക്ക് കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ്. ‘കുവൈത്ത് അറബ് ജനസംഖ്യയിൽ ക്ലിനിക്കൽ സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷനായി എൻ.ജി.എസ് അധിഷ്ഠിത എച്ച്.എൽ.എ പ്രൊഫൈലിങ്’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. 12 വർഷമായി കുവൈത്ത് സർവകലാശാലയിൽ റിസർച് അസിസ്റ്റന്റായ ജീത്തു അനു ജിയോ ബാംഗ്ലൂരിൽനിന്ന് ബയോടെക്നോളജിയിൽ ബി.ഇയും കോയമ്പത്തൂരിലെ കാരുണ്യ സർവകലാശാലയിൽനിന്ന് ബയോടെക്നോളജിയിൽ എം.ടെക്കും നേടിയിട്ടുണ്ട്.കുവൈത്തിൽ ജോലിചെയ്യുന്ന ജിയോ സി. എബ്രഹാമിന്റെ ഭാര്യയും ജോയ് മാത്യൂസ്, ആനി ജോയ് മാത്യൂസ് എന്നിവരുടെ മകളുമാണ്. മക്കൾ: മന്ന ആൻ ജിയോ, മിശാഖ് എബ്രഹാം ജിയോ.

