ജനുവരി അവധിക്കാലം
text_fieldsകുവൈത്ത് സിറ്റി: ജനുവരിയിൽ രാജ്യത്ത് ആറ് ഔദ്യോഗിക പൊതു അവധിദിനങ്ങൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസം പുതുവത്സര അവധി, മൂന്ന് ദിവസം ഇസ്രാഅ് മിഅ്റാജ് അവധിയും ലഭിക്കുമെന്നാണ് സൂചന. വാരാന്ത്യഅവധികൾക്കുപുറമെ ഇവ കൂടി എത്തുന്നതോടെ ജനുവരിയിൽ പ്രവൃത്തി ദിനങ്ങൾ കുറയും. ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ജനുവരി 1-3 ദിവസങ്ങളിൽ പുതുവത്സര അവധി ആയിരിക്കും. ജനുവരി നാലിന് ജോലികൾ പുനരാരംഭിക്കും.
ഇസ്രാഅ് മിഅ്റാജ് അവധി ജനുവരി 16 വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ആഴ്ചതോറുമുള്ള പൊതു അവധിയായതിനാൽ 18 ഞായറാഴ്ച പകരം അവധി ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ജനുവരി 16, 17, 18 തീയതികളിൽ അവധി ആകും. ജനുവരി 19 തിങ്കളാഴ്ച ജോലികൾ പുനരാരംഭിക്കും.

