Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐഫോൺ 15ന് അമിതവില; സ്ഥാപനത്തിനെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഐഫോൺ 15 മോഡലിന് അമിതവില ഈടാക്കിയ ഇലക്ട്രോണിക് സ്ഥാപനത്തിനെതിരെ കുവൈത്ത് വാണിജ്യ മന്ത്രാലയം നടപടിയെടുത്തു. വിപണിയില്‍ 460 ദീനാർ വിലയുള്ള ഫോൺ 900 ദീനാറിനാണ് വിറ്റത്. 340 ദീനാര്‍ മുതല്‍ 495 ദീനാര്‍ വരെയാണ് ഐഫോണ്‍ 15 മോഡലുകളുടെ വിലയായി കുവൈത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്ത ഐഫോണ്‍ 15 വാങ്ങാന്‍ നിരവധി പേരാണ് സ്ഥാപനത്തിൽ എത്തിയത്. കുവൈത്തിലെ നിരവധി പേരെ ഏറെ പ്രതീക്ഷയോടെ ഐഫോണിന്റെ പുതിയ മോഡൽ കാത്തിരുന്നത്.
അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Next Story

