അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി ഒന്നാം ഉപപ്രധാനമന്ത്രി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസുമായി കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഈജിപ്ത്, തുർക്കിയ, ജപ്പാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അംബാസഡർമാരുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
ഈജിപ്ത് അംബാസഡർ ഒസാമ ഷാൽട്ടൗട്ട്, തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസ്, ജപ്പാൻ അംബാസഡർ കെനിചിരോ മുകായി, ശ്രീലങ്കൻ അംബാസഡർ ലക്ഷിത രത്നായക എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളിലും പരസ്പര താൽപര്യമുള്ള വിഷയങ്ങൾ, സുരക്ഷാ മേഖല എന്നിവ ഉപപ്രധാനമന്ത്രിയും അംബാസഡർമാരും ചർച്ച ചെയ്തു.

