ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം വേൾഡ് ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു
text_fieldsഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം വേൾഡ് ഫാർമസിസ്റ്റ് ഡേ ആഘോഷത്തിൽ ഡോ. മുഹമ്മദ്
നഹിയിൽ അൽ അൻസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം (ഐ.പി.എഫ്) കുവൈത്ത് വേൾഡ് ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആരോഗ്യ മന്ത്രാലയം ഫർവാനിയ റീജിയൻ അഡ്മിനിസ്ട്രേറ്റീവ് കോഓഡിനേറ്റർ ഡോ. സീതാ റാഹിൽ അൽ ഖാലിദി ഉദ്ഘാടനം ചെയ്തു. ഐ.പി.എഫ് പ്രസിഡന്റ് ഖാദർ എം ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് നഹിയിൽ അൽ അൻസി, ഡോ. അബ്ദുൽ അസീസ് അൽ ജാഥാൻ, ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം വൈസ് ചെയർമാൻ ഷബീർ മുഹമ്മദ് എന്നിവർ ആശംസകൾ രേഖപ്പെടുത്തി. ഐ.പി.എഫ് സ്ഥാപകാംഗം മുഹമ്മദ് മിർസാദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനറും ഐ.പി.എഫ് വൈസ് പ്രസിഡന്റുമായ നിർമൽ ഫെഡറിക് സംഘടനയെക്കുറിച്ച് വിശദീകരിച്ചു. മനാഫ്, അബ്ദുല്ല എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. റെബീബ് റഹ്മാൻ, ശ്രീകുമാർ, ആശിഷ്, ഷബീന എന്നിവർ ചേർന്ന് നടത്തിയ സംഗീത സായാഹ്നം ഹാർദമായി. ഐ.പി.എഫ് ജോ. സെക്രട്ടറി പൗർണമി സംഗീത് പ്രോഗ്രാം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതവും, ട്രഷറർ ഹുസൈൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

