ഇന്ത്യൻ സ്വാതന്ത്ര്യദിനം: ആഘോഷമാക്കി മലർവാടി ബാലസംഘം
text_fieldsമലർവാടി ബാലസംഘം വിദ്യാർഥികൾ ആഘോഷത്തിൽ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് മലർവാടി ബാലസംഘം വിദ്യാർഥികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അഞ്ച് ഏരിയകളിലായി നടത്തിയ ആഘോഷത്തിൽ വിനോദവും വിജ്ഞാനവും ഒത്തിണങ്ങിയ വിവിധ പരിപാടികൾ നടന്നു. ഫഹാഹീൽ അബു ഹലീഫ, ഫർവാനിയ, സാൽമിയ, അബ്ബാസിയ, ഏരിയകളിലാണ് പരിപാടികൾ നടന്നത്. പ്രസംഗം, ഗാനാലാപനം, ചിത്രരചന, പ്രശ്നോത്തരി, സംഘഗാനം, ഡാൻസ്, കഥ പറച്ചിൽ, ക്രാഫ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ദേശീയ പതാകയും ബഹുവർണങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് എത്തിയ കുട്ടികൾ പാട്ടും നൃത്തവുമായി ആഘോഷം അവിസ്മരണീയമാക്കി. കുട്ടികൾക്ക് മിഠായിയും മധുരവും വിതരണം ചെയ്തു.

