Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് കുവൈത്ത് വിഷയം ചർച്ച നടത്തും; എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ

text_fields
bookmark_border
ഇൻകാസ് കുവൈത്ത് വിഷയം ചർച്ച നടത്തും; എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ കോൺഗ്രസ് അനുകൂല സംഘടനായ ഇൻകാസിനെ തള്ളാതെ എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എ. ഇൻകാസ് ഓണാഘോഷ പരിപാടിയിൽ പ​ങ്കെടുത്ത എം.ജെ.സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിലും സംഘടന അനുകൂല മനോഭാവം വ്യക്തമാക്കി. കുവൈത്തിൽ കോൺഗ്രസ് പിന്തുണയോടെ ഒ.ഐ.സി.സി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ഇതേ ആശയത്തിൽ ഇൻകാസ് രൂപം കൊള്ളുന്നത്. ഇതിനെതിരെ കെ.പി.സി.സി കഴിഞ്ഞ ദിവസം വാർത്തകുറിപ്പ് പുറത്തിറക്കിയിരുന്നു.

കോൺഗ്രസ് ഒരു ജനാധിപ്യസംഘടനയാണെന്നും ഇതിന് പലയൂണിയനുകൾ കാണുമെന്നും ചൂണ്ടികാട്ടിയ എം.ജെ.സെബാസ്റ്റ്യൻ, ഇവയൊന്നും കോൺഗ്രസ് സംഘടനകൾ അല്ലെന്ന് പറയാനാകില്ലെന്നും വ്യക്തമാക്കി. കുവൈത്തിലെയും ​പ്രശ്നം ഇത്തരത്തിലേ കാണാനാകൂ എന്നും ചൂണ്ടികാട്ടി. ഇത്തരം പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാവുന്നതേയയുള്ളൂ. ഇൻകാസിന് കെ.പി.സി.സി യുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നതിനായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മീഡിയ കൺവീനർ മധു മാഹി എന്നിവരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Incas Kuwait Issue Discussed
Next Story