ഐ.എം.സി.സി മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsഐ.എം.സി.സി മെഡിക്കൽ ക്യാമ്പ് പോസ്റ്റർ ബദർ മെഡിക്കൽ സെന്റർ കൺട്രി ഹെഡ്
അഷറഫ് അയ്യൂർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ബദർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ബദർ മെഡിക്കൽ സെന്റർ കൺട്രി ഹെഡ് അഷറഫ് അയ്യൂർ സലാം കളനാടിനു നൽകി പ്രകാശനം ചെയ്തു. ഐ.എം.സി.സി നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി, ബദർ മെഡിക്കൽ സെന്റർ പ്രതിനിധി അബ്ദുൽ കാദർ, കബീർ മഞ്ഞംപാറ എന്നിവർ പങ്കെടുത്തു.
ഈ മാസം 11ന് രാവിലെ ഏഴു മുതൽ 12 വരെ ഫർവാനിയ ബദർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. ബി.പി, ബ്ലഡ് ഷുഗർ, ക്രിയാറ്റിൻ, ലിവർ ഫങ്ഷൻ ടെസ്റ്റ്, കോളസ്ട്രോൾ ടെസ്റ്റ്, ഡോക്ടർ കൺസൽറ്റേഷൻ തുടങ്ങിയ സൗജന്യമായി മെഡിക്കൽ ക്യാമ്പിലൂടെ ലഭിക്കും.
രജിസ്റ്റർ ചെയ്ത് അന്നേ ദിവസം പരിശോധനക്കെത്തുന്ന ആളുകൾക്ക് മറ്റു സ്പെഷ്യലിസ്റ്റ് വിഭാഗത്തിലും നിരക്കിളവ് ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

