അനധികൃത മദ്യനിര്‍മാണം; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
text_fieldsrepresentational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത മദ്യനിര്‍മാണം നടത്തിയ അഞ്ചു പ്രവാസികളെ അറസ്റ്റ് ചെയ്തു. റബീഹ് മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് മദ്യവും അസംസ്കൃത വസ്തുക്കളുമായി പ്രതികളെ പൊലീസ് പിടികൂടിയത്.
വീടിന്റെ ബേസ്മെന്റ് വാടകക്കെടുത്ത് വലിയ തോതില്‍ മദ്യം നിർമിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
രാജ്യത്ത് അനധികൃതമായി മദ്യം നിര്‍മിക്കുന്നവരെയും കടത്തുന്നവരെയും പിടികൂടാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

