ഐ.ബി.എ മെഗാ ബാസ്കറ്റ്ബാൾ ടൂർണമെന്റ്
text_fieldsഐ.ബി.എ മെഗാ ബാസ്കറ്റ്ബാൾ ടൂർണമെന്റ് സ്കൂൾ വിഭാഗം ജേതാക്കളായ യുനൈറ്റഡ്
ഇന്ത്യൻ സ്കൂൾ ടീം
കുവൈത്ത് സിറ്റി: ഇന്ത്യൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ അബ്ബാസിയയിലെ യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പത്താമത് ബാസ്കറ്റ്ബാൾ മത്സരം സമാപിച്ചു. 12 ദിവസം നീണ്ട ടൂർണമെന്റിൽ കുവൈത്തിലെ വിവിധ സ്കൂളുകളിൽനിന്നായി നിരവധി കുട്ടികളും പുരുഷ- വനിതാ താരങ്ങളും അണിനിരന്നു.
സ്കൂൾ വിഭാഗം മത്സരത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ട്രോഫി നിലനിർത്തി. ഡോൺ ബോസ്കോ സ്കൂൾ രണ്ടാം സ്ഥാനം നേടി. ഭവൻസ് സ്കൂൾ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, കാർമൽ സ്കൂൾ, യുനൈറ്റഡ് ഇന്റർനാഷനൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഓഫ് എക്സല്ലൻസ്, ഡി.പി.എസ് കുവൈത്ത് എന്നിവ ശക്തമായ മത്സരം കാഴ്ചവെച്ചു.
പുരുഷ വിഭാഗത്തിൽ ഡെസിബെൽസ് ടീം കിരീടം നേടി. ലോബ് സിറ്റിക്കാണ് രണ്ടാം സ്ഥാനം. വനിത വിഭാഗം ഫൈനൽ മത്സരത്തിൽ ഡെസിബെൽസിനെ പിന്നിലാക്കി നിലവിലെ ചാമ്പ്യന്മാരായ ഡോൺ ബോസ്കോ ട്രോഫി കരസ്ഥമാക്കി.
ഐ.എസ്.സി മൂന്നാം സ്ഥാനം നേടി. സമാപന ചടങ്ങിൽ യുനൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾസ് അഡ്മിൻ മേധാവി ജോയൽ ജേക്കബ്സ്, കുവൈത്ത് നാഷനൽ പ്ലെയറും ദേശീയ ടീം പരിശീലകനുമായ ഖാലിദ് അൽ ഖലാഫ് എന്നിവർ സമ്മാനങ്ങൾ കൈമാറി.

