ഹിജ്റ അനുസ്മരണവും സമസ്ത സ്ഥാപകദിനാചരണവും
text_fieldsകെ.ഐ.സി ഹിജ്റ അനുസ്മരണവും സമസ്ത സ്ഥാപകദിനാചരണവും ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജ്റ അനുസ്മരണവും സമസ്ത സ്ഥാപകദിനാചരണവും സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ പരിപാടി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി അധ്യക്ഷതവഹിച്ചു.
അബ്ദുൽ ഗഫൂർ ഫൈസി ഹിജ്റ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സൈനുൽ ആബിദ് ഫൈസി സമസ്ത സ്ഥാപകദിന സന്ദേശം കൈമാറി. ഉസ്മാൻ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. സുപ്രഭാതം ദിനപത്രം സി.ഇ.ഒ സി.പി. ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര മേഖല നേതാക്കൾ നേതൃത്വം നൽകി. സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

