ഗൾഫ് മാധ്യമം-അൽ അൻസാരി റമദാൻ ക്വിസ്: വിഷ്ണു എസ്. ഉണ്ണിത്താൻ വിജയി
text_fieldsകുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന റമദാൻ ക്വിസിൽ വിഷ്ണു എസ് ഉണ്ണിത്താൻ വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് നൽകും. ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ക്വിസ് റമദാൻ അവസാനം വരെ തുടരും.

