സേവനവുമായി പുതുവർഷം ആഘോഷിച്ച് ഗാന്ധിസ്മൃതി
text_fieldsഗാന്ധി സ്മൃതി കുവൈത്ത് പുതുവത്സരാഘോഷ ഭാഗമായി മരുഭൂമിയിലെ തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്നു
കുവൈത്ത് സിറ്റി: സേവന പ്രവർത്തനങ്ങളുമായി പുതുവർഷം ആഘോഷിച്ച് ഗാന്ധി സ്മൃതി കുവൈത്ത്. തലശ്ശേരി കൂട്ടിമാക്കൂലിലെ സ്നേഹക്കൂട് അഗതിമന്ദിരത്തിലെ അമ്മമാർക്ക് പുത്തൻ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും നൽകി. സ്നേഹക്കൂട് അഗതിമന്ദിരം ചെയർമാനും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ എ.പി. അരവിന്ദാക്ഷന് മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പ്രിയദർശിനി ചരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സത്യൻ കേളോത്ത് ഗാന്ധി സ്മൃതി കുവൈത്തിനുവേണ്ടി സ്നേഹവിരുന്ന് കൈമാറി. ഗാന്ധി സ്മൃതി പ്രവർത്തകർ മരുഭൂമിയിൽ തൊഴിൽ ചെയ്ത് ജീവിക്കുന്ന തൊഴിലാളികൾക്ക് ശൈത്യകാലത്ത് ആവശ്യമായ പുതപ്പുകളും ഭക്ഷണ സാധനങ്ങളും എത്തിച്ചുനൽകി. തൊഴിലാളികളോടൊപ്പം ഭക്ഷണം കഴിച്ചുമാണ് പുതുവർഷം ആഘോഷിച്ചത്. മധു മാഹി, സാബു പോൾ, പ്രജോദ് ഉണ്ണി, അഖിലേഷ്, ബിജോ മംഗലി, സുധീർ മുട്ടമ്മൽ, ലാക്ക് ജോസ്, പി.കെ. സജിൽ എന്നിവർ നേതൃത്വം നൽകി.

