പെരുന്നാള്‍ ദിനത്തില്‍ കാസർകോട് സുഹൃത്തുക്കള്‍ ഒത്തുകൂടി
text_fieldsപെരുന്നാൾ ദിനത്തിൽ കാസർകോട് സുഹൃത്തുക്കള്‍
കുവൈത്ത് സിറ്റി: പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റികൂട്ടി സൗഹൃദങ്ങളുടെ ഒത്തുചേരൽ. കാസർകോട്ടുകാരായ കൂട്ടുകാർ ഷുവൈഖ് പാർക്കിലാണ് ഒത്തുകൂടിയത്. കടുംബത്തോടൊപ്പം നിരവധി പേരാണ് ഒത്തുചേരലിനെത്തിയത്. വിസ്മൃതിയിലായിത്തുടങ്ങിയ നാടന്‍ കളികളും പാട്ടുകളും അവർ പൊടിതട്ടിയെടുത്തു. ഒത്തു ചേരലിന്റെ രസം പകർന്ന് തനത് കാസർകോടന്‍ വിഭവങ്ങളും ഒരുക്കിയിരുന്നു. സത്താർ കുന്നില്‍ ആധ്യക്ഷത വഹിച്ചു. രാമകൃഷ്ണന് കള്ളാർ ഉദ്ഘാടനം ചെയ്തു. കബീർ മഞ്ഞംപാറ സ്വാഗതവും ഫായിസ് ബേക്കല്‍ നന്ദിയും പറഞ്ഞു. നാസർ പി.എ, ഹമീദ് മധൂർ, സലാം കളനാട്, മുനീർ കുണിയ, ബാലന് ഒ.വി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഫൈസൽ,ഹസ്സന് ബല്ല, സിദ്ദീഖ് ശർഖി, അബ്ദു കടവത്ത് ഫാറൂഖ് ശർഖി, റഹീം ആരിക്കാടി, ജലീല്‍ ആരിക്കാടി, പ്രശാന്ത്, നളിനാക്ഷന്, ഫാറൂഖ് ശർക്കി, രാജേഷ് പരപ്പ, അബ്ദുൽ ബാരി ചെരൂർ, അബ്ദുല്ല കടവത്ത്, നിസാർ മയ്യള, ഖാലിദ് പള്ളിക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

