സിറ്റി ക്ലിനിക്ക് നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമെഡിക്കൽ ക്യാമ്പിൽ പങ്കാളികളായവർ
കുവൈത്ത് സിറ്റി: ആതുര സേവന രംഗത്തെ കുവൈത്തിലെ വിശ്വസ്ത സേവനകേന്ദ്രമായ സിറ്റി ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സിറ്റി ക്ലിനിക് മെഹ്ബൂലയും ഇൻഫോക്ക് നഴ്സസ് അസോസിയേഷന്റെയും സഹകരണത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് ഡോ.സുജിത് ഹരി, ഡോ, വെങ്കിടേഷ്,ഡോ.ഷക്കീൽ അഹ്മദ്, ഫഹാഹീൽ ബ്രാഞ്ച് മാനേജർ ഫവാസ് കൈസർ മുകാദം, മോയിൻ ഷരീഫ്, ഇനായത്ത് ഹുസൈൻ, നദീം കാജി, മുഹമ്മദ്, ബ്രിട്ടോ, ഹാരൂൺ റാഷിദ്, എന്നിവർ നേതൃത്വം നൽകി. ഖൈത്താൻ ബ്രാഞ്ചും ഭാരതീയ പ്രവാസി പരിഷതും ചേർന്ന് നടത്തിയ കാമ്പും ശ്രദ്ദേയമായി. ക്യാമ്പിൽ 100 അതികം ആളികൾ പങ്കെടുത്തു.ബ്രാഞ്ച് മാനേജർ കിരൺ റെഡ്ഡി, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ സതീഷ് മഞ്ചപ്പ, ഡോ. നജീബ് എന്നിവർ നേതൃത്വം നൽകി.

