നാറ്റോ പ്രതിനിധിയുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ നാറ്റോ പ്രതിനിധി ജാവിയർ കൊളോമിനയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ജാവിയർ കൊളോമിനയുമായി വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ കൂടിക്കാഴ്ച നടത്തി. കുവൈത്തും നാറ്റോയും തമ്മിലുള്ള അടുത്ത ഉഭയകക്ഷിബന്ധം കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങൾ, മേഖലയിലെ സംഭവ വികാസങ്ങൾ, പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത നിലപാടുകളും ശ്രമങ്ങളും ഏകോപിപ്പിക്കുന്നതും വിലയിരുത്തി.

