Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഭവവികാസങ്ങൾ വിലയിരുത്തി വിദേശകാര്യ മന്ത്രി;സുരക്ഷയും സ്ഥിരതയും ചർച്ച ചെയ്തു

text_fields
bookmark_border
സംഭവവികാസങ്ങൾ വിലയിരുത്തി   വിദേശകാര്യ മന്ത്രി;സുരക്ഷയും  സ്ഥിരതയും ചർച്ച  ചെയ്തു
cancel
camera_alt

ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്. സൗദി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായി ശൈഖ് ജറാഹ് ടെലിഫോണിൽ ബന്ധപ്പെട്ടു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള ആൽ സൗദുമായി ടെലിഫോണിൽ സംസാരിച്ച ശൈഖ് ജറാഹ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സമുദ്രയാനങ്ങളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായുള്ള സംഭാഷണത്തിൽ മേഖലാ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും, കപ്പലുകളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - സംഭവവികാസങ്ങൾ വിലയിരുത്തി വിദേശകാര്യ മന്ത്രി;സുരക്ഷയും സ്ഥിരതയും ചർച്ച ചെയ്തു
Next Story