ഫോക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷം
text_fieldsഫോക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അധ്യാപിക
സവിത ജിതേഷ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ബാലവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ കൺവീനർ അവന്തിക മഹേഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപികയും ഷോർട്ട് ഫിലിം സംവിധായികയുമായ സവിത ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഫോക്ക് ആക്ടിങ് പ്രസിഡന്റ് എൽദോസ് ബാബു, ആക്ടിങ് ജനറൽ സെക്രട്ടറി മഹേഷ് കുമാർ, വനിത വേദി ജനറൽ കൺവീനർ അഖില ഷാബു എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ജോയൽ രാജേഷ് സ്വാഗതവും കോർഡിനേറ്റർ കാവ്യ സനിത്ത് നന്ദിയും പറഞ്ഞു. ദേശാഭക്തി ഗാനം, സംഘ നൃത്തം, പ്രസംഗം, ക്വിസ് മത്സരം, സ്കിറ്റ് എന്നിവ അരങ്ങേറി.

