മംഗഫ് തീപിടിത്ത ദുരന്തം: ഫോക്ക് ക്ഷേമനിധി തുക കൈമാറി
text_fieldsകുവൈത്ത് സിറ്റി: മംഗഫിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങളായ നിതിൻ ലക്ഷ്മണൻ, വിശ്വാസ് കൃഷ്ണ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ക്ഷേമനിധി തുക കൈമാറി. നിതിന്റെ വയക്കരയുള്ള വീട്ടിൽവെച്ചും ധർമടത്ത് വിശ്വാസിന്റെ വീട്ടിലെത്തിയുമാണ് ക്ഷേമനിധി തുക കൈമാറിയത്.
ഫോക്ക് പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എൻ.കെ. വിജയകുമാർ, സുജേഷ്, സുരേഷ്, ജെലീബ് സൗത്ത് യൂനിറ്റ് കൺവീനർ മഹേഷ് കുമാർ, അബ്ബാസിയ നോർത്ത് യൂനിറ്റ് കൺവീനർ സുനിൽ കുമാർ, വനിതവേദി എക്സിക്യൂട്ടിവ് അംഗം ഷജിന സുനിൽ ട്രസ്റ്റ് എക്സിക്യൂട്ടിവ് രഞ്ജിത്ത് പന്ന്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

