ഫോക് ആർട്സ് ഫെസ്റ്റിനു തുടക്കം
text_fieldsഫോക് ആർട്സ് ഫെസ്റ്റ് യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ആർട്സ് ഫെസ്റ്റിനു തുടക്കം. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ലിജീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ്, രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം കെ.വി. വിജയേഷ്, വനിത വേദി ചെയർപേഴ്സൻ ഷംന വിനോജ്, ബാലവേദി ജോയന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു. 16 മത്സരങ്ങളിലായി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികളായി. 29 മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മേയ് 10ന് അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

