കുവൈത്തിൽ ആദ്യമായി ബാച്ലർ ക്ലിനിക്കുമായി മെട്രോ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ബാച്ലർ ക്ലിനിക് എന്ന ആശയം അവതരിപ്പിച്ച് സ്വകാര്യ ആരോഗ്യ രംഗത്തെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ ഈസ അൽ ഖത്താമി സ്ട്രീറ്റിലെ മെട്രോ ബ്രാഞ്ചിൽ സെപ്റ്റംബർ ഒന്നു മുതൽ പ്രത്യേക ആനുകൂല്യത്തോടെ ബാച്ലർമാർക്ക് ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വെള്ളിയാഴ്ചകളിൽ രണ്ടു ദീനാർ മാത്രം ഡോക്ടർ കൺസൽട്ടേഷൻ ഫീസ്, മറ്റു സർവിസുകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് എന്നിവ ഈ ദിവസങ്ങളിൽ ലഭ്യമാകും. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബാച്ലർ ക്ലിനിക്കിന് തുടക്കമിടുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു. സെപ്റ്റംബർ ഒന്നു മുതൽ ഈ ആനുകൂല്യം പ്രാബല്യത്തിൽ വരുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

