മുഹമ്മദ് കോയ കുഞ്ഞാലിക്കണ്ടിയെ അനുമോദിച്ചു
text_fieldsമുഹമ്മദ് കോയ കുഞ്ഞാലിക്കണ്ടിക്ക് കെ.സി.എം.എ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഹമ്മദ് കോയ കുഞ്ഞാലിക്കണ്ടിയെ കെ.സി.എം.എ അനുമോദിച്ചു. കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ മുൻ എക്സിക്യൂട്ടിവ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമാണ് മുഹമ്മദ് കോയ കുഞ്ഞാലിക്കണ്ടി. ഫർവാനിയ സംഘടിപ്പിച്ച ചടങ്ങിൽ കെ.സി.എം.എ പ്രസിഡന്റ് മെഹ്ബൂബ് നടമ്മൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അസീസ് ദല്ലാഹ് ഉപഹാരം കൈമാറി. സുൽഫിക്കർ അലി, ഫാറൂഖ് ഹമദാനി, അഷ്റഫ് കേളോത്ത്, യാസർ തിത്തിസ്, സിറാജ് പൂക്കാട്, കുനിയിൽ ഹമീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ കബീർ കാപ്പാട് നന്ദിയും പറഞ്ഞു.

