ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച പ്രവാസികളെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച പ്രവാസികളെ പിടികൂടി. അനധികൃതമായി സബ്സിഡി ഡീസൽ വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു. അൽ സൂർ, സുലൈബിയ പ്രദേശങ്ങളിലാണ് ഇവര്‍ ഡീസല്‍ വിറ്റിരുന്നത്.
അധികൃതരുടെ അനുമതിയില്ലാതെ രാജ്യത്ത് സബ്സിഡിയുള്ള പെട്രോളിയം ഉൽപന്നങ്ങള് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. കഴിഞ്ഞ ആഴ്ചകളിലും ഡീസല്‍ കള്ളക്കടത്ത് നടത്തിയ വിദേശികളെ പൊലീസ് പിടികൂടിയിരുന്നു.പിടികൂടിയ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

