പ്രവാസി വെൽഫെയർ കുവൈത്ത് ജലീബ് യൂനിറ്റ് സമ്മേളനം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് ജലീബ് യൂനിറ്റ് സമ്മേളനം അഫ്താബ് ആലം സമ്മേളനം ഉദ്ഘാടനംചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ജലീബ് യൂനിറ്റ് സമ്മേളനം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ കേന്ദ്ര ജോ. സെക്രട്ടറി അഫ്താബ് ആലം ഉദ്ഘാടനംചെയ്തു.
കേരള രാഷ്ട്രീയത്തിൽ എഴുതിത്തള്ളാൻ കഴിയാത്തവിധം വെൽഫെയർ പാർട്ടി വളർന്നുവെന്നും നിലമ്പൂർ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നസീർ അധ്യക്ഷത വഹിച്ചു.
കേരള രാഷ്ട്രീയത്തെ കുറിച്ച് വൈസ് പ്രസിഡന്റ് നൗഷാദ് ഓമശ്ശേരി സംസാരിച്ചു.
സർഗവേദിയുടെ കീഴിൽ നടന്ന പരിപാടിയിൽ വേടന്റെ ജീവിതവും പാട്ടുകളും എന്ന വിഷയത്തിൽ ജോയ് ഫ്രാൻസിസ് സംസാരിച്ചു. സെക്രട്ടറി ഷമീന സ്വാഗതവും ട്രഷറർ നാസർ നന്ദിയും പറഞ്ഞു.
നോർക്ക കൗണ്ടറും സഞ്ചയിക കൗണ്ടറും സജ്ജീകരിച്ചിരുന്നു. സഞ്ചയിക ബീനയും നോർക്ക കൗണ്ടർ ജോയിയും മൻസൂറും നിയന്ത്രിച്ചു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് സ്വീകരണം നൽകി.

