ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ദ്വിദ്വിന സന്ദർശനത്തിനായി ഒമാനിലെത്തിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖുമായി കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസ് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തും ഒമാനും തമ്മിലെ സൗഹൃദബന്ധവും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും വർധിപ്പിക്കുന്നത് ചർച്ച ചെയ്തു.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതുതാൽപര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ എന്നിവയും വിലയിരുത്തി.

