ഈദുൽ ഫിത്ർ ലീവ് നേരത്തേ അപേക്ഷിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈദുൽ ഫിത്ർ അവധിയോടനുബന്ധിച്ചു ലീവ് എടുക്കുന്നവർ നേരത്തേ അപേക്ഷിക്കണം. ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജീവനക്കാർ അവധിക്കുള്ള അപേക്ഷ സമർപ്പിക്കണമെന്ന് സിവിൽ സർവിസ് കമ്മീഷൻ അറിയിച്ചു.
ഇതിനുശേഷമുള്ള അവധി അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ രോഗാവധി എടുക്കുന്നവർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അടിയന്തര അവധി ഒരു ദിവസം മാത്രമേ അനുവദിക്കുകയുള്ളൂ. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ലീവുകൾ വാർഷിക അവധിയിൽനിന്ന് കുറക്കും. ഈദുൽ ഫിത്ർ മാർച്ച് 30 ആണെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം അവധിയും, മാർച്ച് 31 ആണെങ്കിൽ ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

