സൗഹൃദവേദി പെരുന്നാൾ സ്നേഹ സംഗമം
text_fieldsസൗഹൃദവേദി പെരുന്നാൾ സ്നേഹ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദ വേദി കുവൈത്ത് സിറ്റി ഏരിയയുടെ കീഴിൽ പെരുന്നാൾ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഷിജു അധ്യക്ഷത വഹിച്ചു. ഷാജി ആലുവ സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ ഭാഷണം നടത്തി.
മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. അപരനെ അംഗീകരിക്കാനും ഉൾക്കൊളളാനും എല്ലാവർക്കും കഴിയണം. ഇത്തരം സൗഹൃദ കൂടിച്ചേരലുകൾ കൊണ്ട് ലക്ഷ്യം വെക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിലെ വ്യത്യസ്ത വർഗ, വർണ, ദേശ ഭാഷ വൈവിധ്യങ്ങൾക്കപ്പുറം ഏക സാഹോദര്യത്തിന്റെ നേർക്കാഴ്ചയാണ് ഹജ്ജിലൂടെ വെളിവാകുന്നതെന്നും കൂട്ടിച്ചേർത്തു. മംഗഫ് ദുരന്തത്തിൽ സംഗമം അനുശോചിച്ചു. കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ പ്രസിഡന്റ് നൗഫൽ, ടി.അഫ്സൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

