വൻതോതിൽ മയക്കുമരുന്ന് പിടികൂടി
text_fieldsകസ്റ്റംസ് പിടികൂടിയ മയക്കുമരുന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ കസ്റ്റംസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലും നുവൈസീബ്, അബ്ദലി അതിർത്തികളിലും നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
പ്രതികളില്‍നിന്ന് ഏകദേശം 67,000 ലഹരി ഗുളികകളും രണ്ട് പാഴ്സലുകളാണ് പിടികൂടിയത്. 1067 ലഹരി ഗുളികകളുമായി ഒരാളെ അബ്ദലി അതിർത്തിയിലും പിടികൂടി.
യൂറോപ്യൻ രാജ്യത്തുനിന്ന് വിമാനം വഴി എത്തിയ പാഴ്സലിൽനിന്ന് 35 കിലോ മയക്കുമരുന്ന് രാസവസ്തു പിടിച്ചെടുത്തതായും കസ്റ്റംസ് അധികൃതർ അറിയിച്ചു. യൂറോപ്യൻ രാജ്യത്തുനിന്ന് കൊണ്ടുവന്ന പാഴ്സലിൽ 1,074 ഗ്രാമും ഏഷ്യൻ രാജ്യത്തുനിന്ന് കൊണ്ടുവന്നതിൽ 400 ഗ്രാമുമാണ് പിടികൂടിയത്.
പിടികൂടിയവരെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

