ടി.കെ.ഐ.സി.സി മെംബർഷിപ് കാമ്പയിൻ
text_fieldsടി.കെ.ഐ.സി.സി മെംബർഷിപ് കാമ്പയിൻ അബ്ദുൽ കലാം മൗലവി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ ഗൾഫ് ഘടകമായ ടി.കെ.ഐ.സി.സി കുവൈത്ത് ഹുബ്ബുർ റസൂൽ പ്രോഗ്രാമും മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനവും അബ്ബാസിയയിൽ നടന്നു. പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു.
അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ഖാലിദ് മുസ് ലിയാർ ഉദ്ബോധന പ്രസംഗം നടത്തി. പ്രവാചകന്റെ ജീവിത ദർശനങ്ങൾ ജീവിത ശൈലിയാക്കണമെന്നും മനുഷ്യൻ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും നബിയിൽ മാതൃകയുണ്ടെന്നും അദ്ദേഹം ഉണർത്തി.
കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അമ്പലംകുന്ന്, സെക്രട്ടറി അലിക്ക് മെംബർഷിപ് ഫോം നൽകി കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
സലിം, സുൽഫി ശുവൈഖ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ അർപ്പിച്ചു. ഷഫീഖ്, സി.എ. മുഹമ്മദ്, സലീം രാവുത്തർ മുളളൂർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അലി സ്വാഗതവും ട്രഷറർ അബ്ദു റഷീദ് മൗലവി ചാത്തന്നൂർ നന്ദിയും പറഞ്ഞു.

