ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsഫ്രഞ്ച് വിദേശകാര്യ മന്ത്രി നിക്കോളാസ് ഫോറിസിയറുമായി പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി നിക്കോളാസ് ഫോറിസിയറുമായി പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
കുവൈത്തിലെ ഫ്രാൻസ് അംബാസഡർ ഒലിവിയർ ഗോവൻ, യൂറോപ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മാരിഫി, ആയുധ, ഉപകരണ അതോറിറ്റി മേധാവി ബ്രിഗേഡിയർ ജനറൽ ഖലീഫ ദുഐജ് അസ്സബാഹ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

