ടി.പി.എൽ ഈദ് ഹോളിഡേ ക്രിക്കറ്റ്: ടീം ഫാൽക്കൺ ജേതാക്കൾ
text_fieldsടി.പി.എൽ ഈദ് ഹോളിഡേ ക്രിക്കറ്റ് ജേതാക്കൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ക്രിക്കറ്റ് ക്ലബുകളായ ബ്ലാക് സി.സി, സ്റ്റോം റൈഡേഴ്സ് എന്നിവ ഈദ് ദിനത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഫാൽക്കൺ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ടീം ഫാൽക്കൺ എട്ടു വിക്കറ്റിന് ടീം സ്നൈപർ ഇലവനെ പരാജയപ്പെടുത്തി. മികച്ച ആൾ റൗണ്ട് പ്രകടനത്തോടെ ഷിബു ഓമനക്കുട്ടൻ ഫൈനലിലെ താരമായി.
ടൂർണമെന്റിലെ മികച്ച ബൗളറായി ഉമ്മർ മട്ടുവായിലിനെയും ബാറ്റ്സ്മാനായി എമി ഖാനെയും തിരഞ്ഞെടുത്തു. ടീം ഫാൽക്കണിലെ ജയസൂര്യയാണ് ടൂർണമെന്റിലെ താരം. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന് ടൂർണമെന്റ് കൺവീനർമാരായ വിഷ്ണു രാജ്, റജീദ്, വിനീഷ്, രാഹുൽ നായർ, സിദ്ദീഖ്, സുർജിത്, ലിജോ, ആസിഫ്, വിബിൽ എന്നിവർ നേതൃത്വം നൽകി. ജൂൺ അവസാന വാരത്തോടെ ടി.പി.എൽ സീസൺ 3 ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷൻ അറിഞ്ചിറ സമീർ അറിയിച്ചു.

