കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി : കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തുമായി മികച്ച രീതിയിൽ ബന്ധം പുലർത്തിയ എം.എൽ.എ അസോസിയേഷൻ നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും വിവിധങ്ങളായ പരിപാടികളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.
എം.എൽ.എയുടെ പെട്ടെന്നുള്ള വിയോഗത്തിലൂടെ കൊയിലാണ്ടിക്ക് ഉണ്ടായ നഷ്ടത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തും പങ്കുചേരുന്നതായി പ്രസിഡന്റ് മുസ്തഫ മൈത്രി, ആക്ടിങ് ജനറൽ സെക്രട്ടറി ഷമീം മണ്ടോളി, ട്രഷറർ അതുൽ ഒരുവമ്മൽ എന്നിവർ അറിയിച്ചു.

