വി.എം. കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അനുഗൃഹീത കലാകാരനായിരുന്നു വി.എം. കുട്ടിയെന്ന് കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു, ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.ഡി.എൻ.എ അനുശോചിച്ചു
കുവൈത്ത് സിറ്റി: വി.എം. കുട്ടിയുടെ വേർപാടിൽ കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.െഎ അസോസിയേഷൻ അനുശോചിച്ചു.
മാപ്പിളപ്പാട്ടിനെ ഇന്ത്യയിലും വിശിഷ്യ കേരളത്തിലും ജനകീയമാക്കിയ ഗായകനായിരുന്നു വി.എം. കുട്ടിയെന്ന് കെ.ഡി.എൻ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
