അനുശോചിച്ചു
text_fieldsകെ.എൽ കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കെ.എൽ കുവൈത്ത് അനുശോചിച്ചു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ചേർത്തുപിടിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കുന്നതായിരുന്നു. വലിയ മനുഷ്യസ്നേഹിയും മഹാനായ നേതാവുമായിരുന്നു ശൈഖ് നവാഫ്. അധിനിവേശകാലത്തു പോലും ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഇന്ത്യൻ ജനത എന്നും ഓർമിക്കുമെന്നും കെ.എൽ കുവൈത്ത് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
തലശ്ശേരി വെൽഫെയർ അസോസിയേഷൻ
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. രാജ്യ പുരോഗതിയിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് അമീർ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

