റമദാന് മാസം ക്ലാസുകൾ ഓണ്‍ലൈന്‍ ആക്കണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ ഓണ്‍ലൈന്‍ ആക്കണമെന്ന് പാര്‍ലമെന്റ് അംഗം ഹംദാൻ അൽ അസ്മി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയം കഴിയുന്നതിനാല്‍ റോഡുകളില്‍ കടുത്ത ഗതാഗതക്കുരുക്കാണ്. നോമ്പെടുത്ത വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ട് റോഡുകളില്‍ ചെലവഴിക്കുന്നത് ശാരീരിക-മാനസിക സംഘര്‍ഷത്തിന് ഇടയാക്കും. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വിജയകരമായി നടത്തിയതുപോലെ റമദാൻ മാസവും പഠനം ഓണ്‍ലൈന്‍ ആക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഹംദാൻ അൽ അസ്മി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

