സിറ്റി ക്ലിനിക് മെഗാ വനിത പരിശോധന ക്യാമ്പ് നാളെ
text_fieldsകുവൈത്ത് സിറ്റി: വനിത ദിനാചരണത്തിന്റെ ഭാഗമായി സിറ്റി ക്ലിനിക് ഗ്രൂപ് വനിതകൾക്കായി മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 17ന് സിറ്റി ക്ലിനിക്കിന്റെ ഖൈതാൻ ബ്രാഞ്ചിലാണ് ക്യാമ്പ്. കുവൈത്തിൽ താമസിക്കുന്ന മുഴുവൻ വനിതകൾക്കും സൗജന്യ മെഗാ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യ സ്ഥിതി പരിശോധിക്കാം. രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന ക്യാമ്പ് അഞ്ചുവരെ തുടരും. സൗജന്യ കൺസൽട്ടേഷനൊപ്പം സൗജന്യ സ്കാനിങ്ങും 50 ശതമാനം കിഴിവോടെ ഒരു ദിവസം ലബോറട്ടറി പരിശോധനകളും ഉപയോഗപ്പെടുത്താം.
സ്ത്രീകൾ ആരോഗ്യ ആവശ്യങ്ങൾക്കായി വളരെ കുറച്ച് സമയം മാത്രമേ നൽകുന്നുള്ളൂ. 50 ശതമാനം സ്ത്രീകളും അസുഖം കൂടുമ്പോഴാണ് ഡോക്ടറെ സന്ദർശിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനാലാണ് സ്ത്രീകൾക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നതെന്ന് സിറ്റി ക്ലിനിക് മാനേജ്മെന്റ് അറിയിച്ചു.
വർഷങ്ങളുടെ ചികിത്സാപരിചയമുള്ള വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളുടെ സാന്നിധ്യം സിറ്റി ക്ലിനിക്കിന്റെ പ്രത്യേകതയാണ്. ഡോ. സരിത, ഡോ. അംബിളി, ഡോ.സൂസൻ, ഡോ.സൂര്യ ദേവി എന്നിവരുടെ സേവനം ക്ലിനിക്കിലുണ്ട്. ക്യാമ്പിന് മുൻകൂട്ടി ബുക്ക് ചെയ്യാൻ-1880020 എന്ന നമ്പറിൽ ബന്ധപ്പെടാം.

