ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
text_fieldsകുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് ഉയിർപ്പ് തിരുനാൾ ആഘോഷം
കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് സ്മരണയിൽ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. സിറ്റി ഹോളി ഫാമിലികോ കാത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഉയിർപ്പ് ശുശ്രൂഷക്കും വിശുദ്ധ കുർബാനക്കും കെ.എം.ആർ.എം ആത്മീയ പിതാവ് ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. കുവൈത്ത് രൂപതാ മെത്രാനും അപ്പസ്ത്തൊലിക്ക് വികാരിയറ്റ് ഓഫ് നോർതേൺ അറേബ്യ അധ്യക്ഷനുമായ അൽദോ ബരാർദി ശ്ലൈഹീകാശിർവാദം നൽകി. വിശുദ്ധ ബലി നേർച്ച വിതരണവും നടന്നു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യൻ സെൻഡ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയിർപ്പിന്റെ ശുശ്രൂഷകളിൽ ആയിരങ്ങൾ പങ്കെടുത്തു. ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഫാ.ഗീവർഗീസ് ജോൺ, ഫാ.റിനിൽ പീറ്റർ എന്നിവർ സഹകാർമികത്വം വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ

