ഉപതെരഞ്ഞെടുപ്പ് വിജയം: ഒ.ഐ.സി.സി ആഹ്ലാദം പങ്കിട്ടു
text_fieldsഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പങ്കിട്ട് ഒ.ഐ.സി.സി പ്രവർത്തകർ മധുരം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയുടെ വൻ വിജയത്തിലും പാലക്കാട് നിയോജക മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയത്തിലും ചേലക്കരയിലെ രമ്യ ഹരിദാസിന്റെ ശക്തമായ പോരാട്ടത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി. കുവൈത്ത്.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷിച്ചു. നാഷനൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു. നാഷനൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും നിസ്സാം തിരുവനന്തപുരം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, അലക്സ് മാനന്തവാടി, ഇസ്മയിൽ പാലക്കാട്, മാണി പി. ചാക്കോ, എബി പത്തനംതിട്ട, ലിപിൻ മുഴക്കുന്ന്, സൂരജ് കണ്ണൻ, ചിന്നു റോയ്, രാമകൃഷ്ണൻ കല്ലാർ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ല പ്രതിനിധികൾ, പോഷക സംഘടന പ്രതിനിധികൾ, യൂത്ത് വിങ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

