'ഓർമപ്പെയ്ത്ത്' കഥ സമാഹാരം പ്രകാശനം ചെയ്തു
text_fieldsബഷീർ പറവൂരിന്റെ കഥ സമാഹാരം സി. ദാവൂദ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബഷീർ പറവൂരിന്റെ കഥ സമാഹാരം `ഓർമപ്പെയ്ത്ത്' കുവൈത്തിൽ പുന:പ്രകാശനം ചെയ്തു. മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫിന് പുസ്തകം കൈമാറി. കെ.ഐ.ജി ഭാരവാഹികളായ ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും പങ്കെടുത്തു. യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നേരത്തെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
ഹാംലറ്റ് ബുക്സ് പ്രസാധനം നിർവഹിച്ചിരിക്കുന്ന കഥ സമാഹാരത്തിൽ കുട്ടിക്കാലത്തെ ഓത്തുപള്ളി ജീവിതത്തിൽ തുടങ്ങി കൗമാര യൗവനത്തിലൂടെ പുരോഗമിച്ച് പ്രവാസത്തിന്റെ ദുരിതങ്ങളിലൂടെ വിവിധ കഥാപാത്രങ്ങൾ വഴി ഒരു മനുഷ്യായുസ്സിന്റെ കഥ പറയുകയാണ് ബഷീർ പറവൂർ. പ്രവാസത്തിന്റെ ദുരിതങ്ങളും സങ്കടങ്ങളും ചതികളും സന്തോഷങ്ങളുമെല്ലാം കഥകൾക്ക് പ്രമേയമാകുന്നു.

