ബാലവേദി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsബാലവേദി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം എലിസബത്ത് തോമസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം പാകിസ്താൻ ഓക്സ്ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബാലവേദി കുവൈത്ത് വൈസ് പ്രസിഡന്റ് ബ്രയാൻ ബെൻസിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.എസ്.കെ സീനിയർ മാസ് മീഡിയ വിഭാഗം മേധാവി എലിസബത്ത് തോമസ് ഉദ്ഘാടനം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല ജോയന്റ് സെക്രട്ടറി അനാമിക സനൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
‘വയനാടിന് ഒരു കൈത്താങ്ങ്’ ചാരിറ്റി പ്രവർത്തനത്തിനും ആരംഭം കുറിച്ചു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈത്, സാൽമിയ മേഖല സെക്രട്ടറി ആതിഥ എന്നിവർ എലിസബത്ത് തോമസിൽനിന്ന് വഞ്ചിക ഏറ്റുവാങ്ങി.കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ഹരിരാജ് എന്നിവർ സംസാരിച്ചു.
ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഓഡിനേറ്റർ തോമസ് ശെൽവൻ ഉപഹാരം കൈമാറി. അബുഹലീഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗതവും അബ്ബാസിയ മേഖല ജോയന്റ് സെക്രട്ടറി ശിവാനി ഷൈമേഷ് നന്ദിയും പറഞ്ഞു. കുട്ടികൾക്കായി ഫാൻസി ഡ്രസ്, മോണോ ആക്ട്, ദേശഭക്തിഗാനം മത്സരങ്ങളും നടന്നു.

