സഹകരണ സംഘങ്ങളെ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് സംവിധാനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല. സഹകരണ സംഘങ്ങളുടെ സാമ്പത്തിക- ഭരണ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
ഡാഷ്ബോർഡുകൾ വഴി സാമ്പത്തിക ഇടപാടുകൾ, ഓഹരി വിവരങ്ങൾ, വിതരണ പ്രവർത്തനം, സ്റ്റോക്ക് എന്നിവ നിരീക്ഷിക്കും. സമ്പൂർണ ഡേറ്റാബേസ് സംവിധാനവും ഉണ്ടാവും. പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഡേറ്റ ലിങ്ക് ചെയ്യും. രണ്ടാം ഘട്ടത്തിൽ എല്ലാ സഹകരണ സംഘങ്ങളെയും ഈ സംവിധാനത്തിൽ ബന്ധിപ്പിക്കും. സഹകരണ മേഖലയിലെ സുതാര്യത, ഫണ്ടുകളുടെ സുരക്ഷ, കൃത്യമായ കണക്കെടുപ്പ് എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

