സിറ്റി ക്ലിനിക്കിന് ആസ്ട്രേലിയൻ അക്രഡിറ്റേഷൻ ഉടൻ
text_fieldsസിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, എ.സി.എച്ച്.എസ് റീജനൽ ഡയറക്ടർ ബാസൽ എൽ. സയേഗ്
കുവൈത്ത് സിറ്റി: ആസ്ട്രേലിയൻ അക്രഡിറ്റേഷന്റെ ഭാഗമായി, ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേഡ് ഇന്റർനാഷനലുമായി (എ.സി.എച്ച്.എസ്) സിറ്റി ക്ലിനിക് ഗ്രൂപ് കരാറിൽ ഏർപ്പെട്ടു. അക്രഡിറ്റേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും സിറ്റി ക്ലിനിക് ഗ്രൂപ് അറിയിച്ചു.
ആസ്ട്രേലിയൻ അക്രഡിറ്റേഷൻ ആരോഗ്യ പരിപാലനത്തിൽ മുന്നേറാനും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള പരിചരണം നൽകുന്നതിന് ശരിയായ ദിശയിൽ മുന്നോട്ടുപോകാനും സഹായിക്കും. സേവനങ്ങളുടെ നവീകരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവക്ക് സജ്ജമായതായും സിറ്റി ക്ലിനിക് അറിയിച്ചു. സിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, എ.സി.എച്ച്.എസ് റീജനൽ ഡയറക്ടർ ബാസൽ എൽ. സയേഗ് എന്നിവർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

