ഐബാക് റമദാന് ബാഡ്മിന്റൺ കപ്പ്
text_fieldsഐബാക് റമദാന് ബാഡ്മിന്റൺ കപ്പ് വിജയികൾ
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബാഡ്മിന്റൺ അസോസിയേഷന് കുവൈത്ത് സംഘടിപ്പിച്ച ഐബാക് റമദാന് ബാഡ്മിന്റൺ കപ്പ് സമാപിച്ചു. രണ്ടുദിവസമായി നടന്ന ടൂര്‍ണമെന്റിൽ കുവൈത്തിലെ വിവിധ ക്ലബുകളില്‍ നിന്നായി നൂറ്റിയമ്പതോളം താരങ്ങള്‍ പങ്കെടുത്തു. അലോവൈസ് ഇന്റര്‍നാഷനല്‍ കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് ഇസ്മാഈല്‍ മുഖ്യാതിഥിയായിരുന്നു.
സിംഗിള്‍സില്‍ ശ്രീഹരിയും പ്രഫഷനല്‍ മെന്‍സ് ഡബ്ള്‍സില്‍ അമിര്സ്യ വാന്‍ - ധ്രുവ ഭരദ്വാജും അഡ്വാന്‍സ് വിഭാഗത്തില്‍ ഇസ്സാക്ക് അബ്ഹീക്ക്- ബിനു സെബാസ്റ്റ്യനും ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ മാനുവല്‍ ജസ്റ്റിന്-പ്രതാഭ് കുമാര്‍ ടീമും വിജയികളായി. ഐബാക് ചെയര്മാന് ഡോ. മണിമരാ ചോഴനും ടൂർണമെന്റ് സെക്രട്ടറി സുബിൻ വർഗീസും ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. ഐബാക് ഭാരവാഹികള്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.

