അഹ്മദ് അൽ മഗ്രിബി സുഗന്ധം ഇനി ഫർവാനിയയിലും
text_fieldsഅഹ്മദ് അൽ മഗ്രിബി പുതിയ ഔട്ട് ലെറ്റ് ഫർവാനിയയിൽ മെജ്ബെൽ ഷമ്മരി ഉദ്ഘാടനംചെയ്യുന്നു
കുവൈത്ത് സിറ്റി: പെർഫ്യൂം വ്യവസായത്തിലെ പ്രമുഖരായ അഹ്മദ് അൽ മഗ്രിബി കുവൈത്തിലെ സാന്നിധ്യം വികസിപ്പിക്കുന്നു.
കുവൈത്തിൽ അഹ്മദ് അൽ മഗ്രിബിയുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തു.
ഫർവാനിയ മഗതീർ മാളിലാണ് പുതിയ ഔട്ട്ലെറ്റ്. ഇതോടെ അഹ്മദ് അൽ മഗ്രിബിക്ക് ജി.സി.സി മേഖലയിൽ 180ന് മുകളിൽ ഔട്ട്ലെറ്റുകളായി. പുതിയ ഔട്ട് ലെറ്റ് മെജ്ബെൽ ഷമ്മരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഹ്മദ് അൽ മഗ്രിബി കൺട്രി മാനേജർ മൻസൂർ ചൂരി, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ഡി കോർ സി.ഇ.ഒ ജരീഷ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ഭാഗമായി എല്ലാ പെർഫ്യൂമുകൾക്കും എക്സ് ക്ലുസീവ് 15ശതമാനം കിഴിവ് ലഭ്യമാകും. കുവൈത്തിൽ കൂടുതൽ ഔട്ട് ലെറ്റുകൾ തുറക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

