ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകി
text_fieldsകേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് ട്രാക്ക് സ്വീകരണം നൽകിയപ്പോൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകി. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി. ബിനു, വൈസ് പ്രസിഡന്റ് എ. മോഹനകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ചിറ്റയം ഗോപകുമാറിനെ പൊന്നാടയണിയിച്ചു. പ്രസിഡൻറ് എം.എ. നിസ്സാം സ്നേഹോപഹാരം നൽകി. സെക്രട്ടറിമാരായ ആഷ് ലി ജോസഫ്, വി.ആർ. വിജിത്ത് കുമാർ, ജോ. ട്രഷറർ കൃഷ്ണ രാജ്, ചീഫ് കോഓഡിനേറ്റർ കെ.ആർ. ബൈജു, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.ഒ. അരുൺ കുമാർ, എസ്. പ്രശാന്ത് , റോബർട്ട് രത്നരാജ്, വനിത വേദി ഭാരവാഹികളായ ശ്രീകല സുരേഷ്, ഷിനി റോബർട്ട്, എ.ആർ. അശ്വതി, ജിൻസി ലതീഷ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ രഞ്ജിത്ത് ജോണി, മണികണ്ഠൻ ഗംഗാധരൻ, റ്റിബുഷ്യാസ് ലോപ്പസ്, അജി കുട്ടപ്പൻ, സുകുമാരൻ കുമാർ, ബോസ്കോ ആന്റണി, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.

