40 ശതമാനം ട്രാവൽ ഏജൻസികൾ പൂട്ടലിെൻറ വക്കിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 40 ശതമാനം ട്രാവൽ ഏജൻസികൾ പൂട്ടലിെൻറ വക്കിലെന്ന് റിപ്പോർട്ട്. കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ 85 ശതമാനം നിലച്ചതോടെയാണ് ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായത്. മിക്കവാറും ഏജൻസികൾ പ്രതിസന്ധി നേരിടുന്നുവെങ്കിലും സാമ്പത്തിക പിൻബലമുള്ളവ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ കുറച്ചുകാലം പിടിച്ചുനിൽക്കും. 450ലധികം ട്രാവൽ ഏജൻസികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. 18 ഏജൻസികൾ ഇതിനകം പൂട്ടി. 400ലധികം ഏജൻസികളാണ് പൂട്ടലിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നത്. 5000ത്തോളം പേർക്ക് ജോലി നഷ്ടമാവാൻ ഇത് കാരണമാവും.

