കല കുവൈത്ത് ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
text_fieldsകല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റി മാധ്യമ സെമിനാർ ജനറൽ സെക്രട്ടറി
സി. രജീഷ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ ‘മാധ്യമങ്ങളും പൊതുബോധ നിർമിതിയും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മെഹ്ബൂല കല സെന്ററിൽ കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സെമിനാർ ഉദ്ഘാടനംചെയ്തു.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന നിർമിത വാർത്തകളുടെ കാലത്ത് നാം ഓരോരുത്തരും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തകരായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം എം.പി. മുസ്ഫർ മോഡറേറ്ററായി. സത്താർ കുന്നിൽ, ഇസ്മയിൽ, ഷാജു ഹനീഫ്, ബിനോയ് ചന്ദ്രൻ, പി.ആർ. കിരൺ എന്നിവർ സംസാരിച്ചു.
കല കുവൈത്ത് ജോ. സെക്രട്ടറി പ്രജോഷ് ടി, മീഡിയ സെക്രട്ടറി അൻസാരി കടയ്ക്കൽ, അബുഹലീഫ മേഖല പ്രസിഡന്റ് ഗോപീകൃഷ്ണൻ എന്നിവർ സെമിനാറിന് അഭിവാദ്യങ്ങളർപ്പിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം പ്രസീത ജിതിൻ നന്ദിയും പറഞ്ഞു.

