Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിൽ 730 വ്യക്തികൾ ഇസ്ലാം സ്വീകരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 730 വ്യക്തികൾ ഇസ്ലാം സ്വീകരിച്ചതായി ഇസ്ലാം ദഅ്വ സമിതി ഡയറക്ടർ ജനറൽ അമ്മാർ അൽ കന്ദരി അറിയിച്ചു. പുരുഷന്മാരും സ്ത്രീകളും അടക്കമുള്ളവർ ഇതിലുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ കണക്കാണിത്. ദൈവ കൃപയും, സ്ത്രീ-പുരുഷ മതപ്രഭാഷകരുടെ സമർപ്പിത പരിശ്രമവും കാരണമാണ് ഇത് സാധ്യമായത്. മുസ്ലിങ്ങളല്ലാത്തവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി റമദാനിൽ ആരംഭിച്ച ‘അവരുടെ ജീവിതം മാറ്റുക’ കാമ്പയിന്റെ മികച്ച ഫലമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും അമ്മാർ അൽ കന്ദരി പറഞ്ഞു.
Next Story

