Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തി. തിങ്കളാഴ്ച 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ 1513 പേർ രോഗമുക്തി നേടി. ഇതുവരെ 27,762 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 12899 പേർ രോഗമുക്തരായി.
എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 220 ആയി. ബാക്കി 14,643 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റിൽ 209 പേർ, അഹ്മദി ഗവർണറേറ്റിൽ 184 പേർ, ജഹ്റ ഗവർണറ്റേിൽ 170 പേർ, ഹവല്ലി ഗവർണറേറ്റിൽ 101 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 57, ജലീബ് അൽ ശുയൂഖ് 45, മഹബൂല 42, അബ്ദലി 39, സാൽമിയ 37, മംഗഫ് 31 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
Next Story
